Friday, December 2, 2016

To Odisha


Day 1




ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് വേണ്ടി ഇറങ്ങിയതാണ്. 2 months മുമ്പ് കല്യാണം വിച്ചപ്പോ തന്നെ വിചാരിച്ചു, ഒറീസ്സ കാണാൻ ഇനി വേറെ ചാൻസ് കിട്ടില്ല എന്ന്. അപ്പോ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു, Cochin-Chennai-Vishakapatnam-Khalikote. Vishakapatnam വരെ flight, അത് കഴിഞ്ഞു ട്രെയിൻ. 10:30am സ്റ്റാർട്ട് ചെയ്യേണ്ട ഫ്ലൈറ്റ് 3 പ്രാവശ്യം ടൈം മാറ്റി. ഇനി vishakapatnam എത്തി ട്രെയിൻ കിടാതായാലോ എന്നു വിചാരിച്ചു. അവസാനം 1:15 ഫ്ലൈറ്റ് ഓക്കേ ആയി. Spice jet കൊള്ളാം, നല്ല airhostess. 2nd time ആണ് ഞാൻ ഫ്ലൈറ്റ് കേറുന്നത്. Air India യിൽ ഡൽഹി പോയി വന്നതാ, airhostess എല്ലാരും അമ്മച്ചിമാർ. എന്തായാലും spicejet ലെ സൂപ്പർ പിള്ളേരുടെ കൂടെ ചെന്നൈ വഴി vishakapatnam എത്തി.


5pm ആയി സമയം, ഇനി പോകാൻ പറ്റിയ സ്ഥലം ബീച്ച് ആണ്. Airport ന്റെ പുറത്തു കടന്ന് ഒരു ഓട്ടോകരനോട് ബീച്ചിൽ പോകാൻ വഴി ചോദിച്ചു. പുള്ളി എന്നെ അടുത്തുള്ള ജംഗ്ഷനിൽ കൊണ്ട് ആക്കി അവിടന്ന് ബസ് കിട്ടും എന്ന് പറഞ്ഞു. സ്ഥലപേര് പറഞ്ഞത് മനസിലായില്ല, Mapൽ നോക്കിയപ്പോ NAD junction എന്നു കണ്ടു. അവിടന്ന് 19 രൂപ ചാർജ്. ബീച്ച് എത്തി. നല്ല വിശപ്പ്, അടുത്ത് കണ്ട ഒരു തട്ടുകടയിൽ പോയി. ന്യൂഡിൽസ് and ഫ്രൈഡ് റൈസ് മാത്രമേ ഉള്ളു. ഒരു ഫുൾ പ്ലേറ്റ് നല്ല എരിവ് ഉള്ള നൂഡിൽസ് കഴിച്ചു. ഫുൾ കഴിച്ച തീർക്കാൻ പറ്റിയില്ല. 6 മണി മുതൽ 9:30 വരെ ബീച്ചിൽ കറങ്ങി നടന്നു. 2 couples ന് ഫോട്ടോ എടുത്ത് കൊടുത്തു, ബീച്ചിൽ കുടുങ്ങിയ ഒരു ice cream വണ്ടി തള്ളി റോഡിലേക് കയറ്റി കൊടുത്തു. അങ്ങനത്തെ നല്ല കാര്യങ്ങൾ ഒക്കെ ചെയ്തു. Kulfi വാങ്ങാൻ പോയതാണ്, ആ അമ്മച്ചി 20 രൂപ കുൽഫി 10 രൂപയ്ക്ക് തന്നു. ഞാൻ കൃതാര്ഥനായി.





കുറച് കഴിഞ്ഞപ്പോ ബീച്ചിന്റെ ഒരു സൈഡിൽ നിന്ന് lanterns പൊങ്ങുന്നു. കിടിലൻ, നേരെ അങ്ങോട് നടന്നു. അവടെ ഫുൾ ആഘോഷം ആയിരുന്നു, കുറെ പിള്ളേർ വന്ന lanterns എല്ലാര്ക്കും കൊടുക്കുന്നു. ഞാൻ നടന്ന എത്തുമ്പോഴേക്കും almost എല്ലാം തീർന്നു. ബാക്കി ഉള്ളവർ കത്തിക്കുന്നത് നോക്കി നിന്നു. 





കുറെ പേർ hydrogen ബലൂൺസ് bulk ആയിട്ട് പറത്തി വിടുന്നു. കുട്ടികൾ അത് പിടിക്കാൻ പുറകെ ഓടും, ഒന്നും കിട്ടില്ല. 3-4 സെറ്റ് ആയി കുറെ ബലൂൺ ഉണ്ടായിരുന്നു. അത് കഴിഞ് ചൈനീസ് വെടിക്കെട്ട്. എല്ലാം അടിപൊളി ആയി. അപ്പോഴേക്കും ഒരു പോലീസ്‌കാരൻ വന്ന് എല്ലാരേയും ഓടിച്ചു. 9 മണി ആയി അതാ. 



എല്ലാരും പോയി, ബീച്ച് നിശബ്ദം ആയി കിടക്കുന്നു. ഇനി പതുക്കെ റെയിൽവേ സ്റ്റേഷനിലേക് പോണം. അവിടന്ന് ബസ് കേറി റെയിൽവേ സ്റ്റേഷൻ, 14 രൂപ ചാർജ്. 


റെയിൽവേ സ്റ്റേഷൻ എത്തി ചുമ്മാ ഒന്ന് ഗൂഗിൾ മാപ് എടുത്ത് നോക്കി. ഞാൻ ഇറങ്ങുന്നത്  Khalikote എന്ന സ്ഥലത്താണ്. പെട്ടന്ന് puri പോയാലോ എന്ന തോന്നി. ഒറീസ ഫ്രണ്ടിനെ വിളിച് puri പോകാനുള്ള മാർഗം ചോദിച്ചു. Khurda road jn എന്ന സ്ഥലത്തു ഇറങ്ങാൻ പറഞ്ഞു. നേരെ അങ്ങോട്ടുള്ള ടിക്കറ്റ് എടുത്തു. 'നീലാകാശം പച്ചക്കടൽ' സിനിമയിൽ കണ്ടതാണ് puri . എങ്ങനെ ഉണ്ടെന്ന് നോകാം. ഇപ്പോ ട്രെയിൻ വരാൻ വെയ്റ്റിംഗ്.

Day 2

Time 7:30am, Khurda Road jn എത്തി. Puri train time ചോദിക്കാൻ പോയി. ഇവന്മാരോട് ഹിന്ദിയിൽ ചോദിച്ചാലും ഇവരുടെ odiya ഭാഷയിലെ മറുപടി പറയുള്ളൂ. 2 പ്രാവശ്യം ചോദിച്ചു, time പറഞ്ഞത് മനസിലായില്ല. Ahmedabad-puri ട്രെയിൻ ഉണ്ട് എന്ന് മനസ്സിലായി. കൂടെ ടിക്കറ്റ് എടുക്കാൻ വന്ന ആളോട് ഇംഗ്ലീഷിൽ ചോദിച്ചു, ട്രെയിൻ 7:40 ക്ക് ആണ്, ഓടികൊളാണ് പറഞ്ഞു. 7 platform ഒക്കെ ഉള്ള അത്യാവശ്യം വല്യ സ്റ്റേഷൻ ആണ്. ട്രെയിൻ already എത്തി, ഓടി പോയി കേറി. ട്രെയിൻ എടുത്തത് 8:15 നാണ്. ഓടിയത് waste ആയി.




9:15 അയപ്പോ Puri എത്തി. Railway stationൽ നിന്ന് തന്നെ breakfast കഴിച് ബീച്ച് ലക്ഷ്യമാക്കി നടന്നു. നല്ല ബീച്ച്, കുറച്ചു നേരം കാറ്റും വെയിലും ഒക്കെ കൊണ്ട് നടന്നു. ഇനി റൂം എടുക്കണം, നടക്കാൻ വയ്യ. ഒരു ഓട്ടോകരനോട് പോയി ചോദിച്ചു, പുള്ളി 600 രൂപയുടെ ഒരു റൂം ഒപ്പിച്ചു തന്നു. ഉച്ച കഴിഞ് ഓട്ടോയിൽ puri and konark important സ്ഥലങ്ങൾ എല്ലാം ചുറ്റിക്കാം എന്ന് പറഞ്ഞു, 800 രൂപ total. നല്ല മനുഷ്യൻ ആയിരുന്നു, അത് വേണ്ടെന്ന് പറഞ്ഞപ്പോ പുള്ളി വേറൊരു ഓപ്ഷൻ പറഞ്ഞു. Morning 6മണിക്ക് ഒരു ബസ് ഉണ്ടത്രേ, 200 രൂപയ്ക്ക് ഫുൾ കറങ്ങാം. അത് ok ആക്കി.

റൂമിൽ പോയി ഒരു കുളി ഒക്കെ കഴിഞ് fresh ആയി ബീച്ചിലേക് ഇറങ്ങി. First കണ്ട ബീച്ചിലെ ഹോട്ടലിൽ നിന്ന് fish കറി meals കഴിച്ചു. നല്ല fish കറി. വെറും 90 രൂപ. ഇവിടത്തെ ഫുഡ് ഒക്കെ വില കുറവ് ആണെന്ന് തോന്നുന്നു. രാത്രി 6 piece മോമോസ് കഴിച്ചത് 40 rupees. Lunch കഴിഞ്ഞു ബീച്ചിലൂടെ നടന്നു ഒരു ഒന്നര മണിക്കൂർ. എല്ലാരും കുളിക്കുന്നു, ഒറ്റയ്ക് ആയതുകൊണ്ട് കുളിക്കാൻ ഒരു മൂഡ് ഇല്ല.  അങ്ങനെ കുറെ നേരം കുളിയും മീൻ പിടുത്തവും കണ്ട നടന്നു. ഇവർ മീൻ പിടിക്കുന്ന രീതി ഞാൻ മുമ്ബ് നാട്ടിലൊന്നും കണ്ടിട്ടില്ല. Maybe ഞാൻ കാണാത്തതായിരിക്കും. ഒരു 30 മീറ്ററിൽ കൂടുതൽ നീളമുള്ള ചൂണ്ട ഞരമ്പ്, അതിന്റെ അറ്റത്തു ഒരു 10 ചൂണ്ടകൊളുത്തുകൾ ഇടവിട്ട് ഇടവിട്ട് attach ചെയ്തിട്ടുണ്ട്. എണ്ണി നോക്കിയില്ല. കിടിലൻ വല്യ വല്യ മീൻ ആണ് കിട്ടുന്നത്.






അപ്പോഴാണ് Jaku വിളിച്ച ഓര്മിപ്പിച്ചത്, നീലാകാശം സിനിമിൽ dulquar പോയ സ്ഥലം കണ്ടോ എന്ന്. ഞാൻ actually അത് മറന്നു പോയി. 2 മണി ആയി, അപ്പോ തന്നെ പോയി ഒരു സൈക്കിൾ rent എടുത്തു. 50 രൂപ, വൈകീട്ട് 6:30ക്കു മുമ്ബ് എത്തിച്ചാൽ മതി എന്ന് പറഞ്ഞു.



Google map നോക്കി കാട് പോലെ തോന്നിയ സ്ഥലം ലക്ഷ്യമാക്കി വിട്ടു. നേരെ ഒരു യൂണിവേഴ്സിറ്റിയുടെ അകത്തേക്ക്‌, അകത്തു പോകാൻ പറ്റില്ല എന്ന് പറഞ്ഞു. നേരെ puri-konark റോഡ് പിടിച്ചു. ഒരു 20km പോയി. Right സൈഡിൽ ഫോസ്റ് ഏരിയ ആണ്, അതാണെന്ന് തോന്നുന്നു dulqar പോയ സ്ഥലം. അങ്ങോട്ടു പോകാൻ permission പ്രശ്നം ഉണ്ടോ എന്ന് അറിയില്ല, എന്തായാലും തിരിച്ചു വരുമ്പോ നോകാം എന്ന വിചാരിച്ചു. ഇടയ്ക് ഒരു പുഴ ഒക്കെ ഉണ്ടായിരുന്നു, കുറച്ചു നേരം അതിന്റെ സിഡിലൂടെ പോയി ഒരു കുഞ് ബണ്ട് ഒക്കെ കണ്ടു. സൂപ്പർ സ്ഥലം.





തിരിച്ചു വരുമ്പോ ഫോസ്റ്റിലേക് ഒരു ചെറിയ വഴി കണ്ടതിലൂടെ കേറി. Dulqar പോയ കാട് ഇത് തന്നെ എന്ന് തോന്നുന്നു, സിനിമയിൽ കണ്ടതുപോലുള്ള മരങ്ങളും ഫുൾ മണലും. സൈക്കിൾ ചവിട്ടാൻ കിട്ടുല, കുറെ ഇറങ്ങി നടന്നു. പെട്ടന്ന് ഒരു ഫോസ്റ് ഓഫീസിൽ മുമ്പിൽ, സൈക്കിൾ പെട്ടന്ന് തിരിക്കാൻ നോക്കി, നടക്കുന്നില്ല മണലിൽ പെട്ടു. അപ്പോഴേക്കും അവടെ ഉണ്ടായിരുന്ന ആൾ എന്നെ കണ്ട് വരാൻ പറഞ്ഞു. വേറെ വഴി ഇല്ല, തെറി കേൾക്കാൻ വേണ്ടി ഞാൻ പോയി, ആ വഴി പോകാൻ പറ്റുമോ എന്നൊന്നും അറിയില്ല. പുള്ളി എന്തൊക്കെയോ പറഞ്ഞു, എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ ചുമ്മാ കറങ്ങാൻ വന്നതാണെന്ന് പറഞ്ഞു. പുള്ളി തെറി വിളിച്ചതല്ല എന്ന മനസിലായി, സമാധാനം. ഇനിയും അകത്തേക് പോകാൻ പറ്റുമോ എന്ന് ചോദിച്ചു, അതിനും എന്തൊക്കെയോ പറഞ്ഞു, ഒരു കാര്യം മനസിലായി, ഇരുട്ട് ആവുന്നതിനു മുമ്ബ് തിരിച്ചു വരണം എന്ന്. OK പറഞ്ഞ് ഞാൻ മുമ്പോട്ട് വിട്ടു.




Almost 3.5 km ഉണ്ട് റോഡിൽ നിന്ന് കടൽ എത്താൻ. കടൽ വരെ എത്തി തിരിച്ചു വരാൻ ആണേ എന്റെ പ്ലാൻ. ചില സ്ഥലത്തു നടക്കുന്ന വഴി പോലെ കാണാം, ചിലപ്പോ ബൈക്കിന്റെ ട്യ്രെ പോയതും കാണാം, ചിലപ്പോ വഴി ഒന്നും ഉണ്ടാവില്ല, ഫുൾ ഇലകൾ വീണ് നിറഞ്ഞിരിക്കുന്നു. Mostly മണൽ ആണ്, അതുകൊണ്ട് സൈക്കിൾ ചവിട്ടാൻ ഒന്നും പറ്റില്ല. പറ്റുന്ന സ്ഥലത്തു എല്ലാം ചവിട്ടി ബാക്കി ഫുൾ നടന്നു കാടിന്റെ ഉള്ളിലേക് പോയി. മാനും പിന്നെ വേറെ എന്തോ ജീവിയും ഉണ്ടെന്ന് ബോർഡ് കണ്ടു. എന്താണെന്ന് മനസിലായില്ല. 4  മണിക് കാട്ടിൽ കയറി ഇപ്പോ 4.45 ആയി. Map നോക്കിയപ്പോ ഞാൻ middle എത്തിയിട്ടെ ഉള്ളു. കുറച്ച കൂടെ പോയി map നോക്കിയപ്പോ എനിക്ക് വലിയ movement ഒന്നും കാണുന്നില്ല. വളഞ്ഞു വളഞ്ഞു പോവുന്ന വഴി ആണ്, അതുകൊണ്ട് എവിടെയും എവിടെയും എത്തുന്നില്ല. ഞാൻ ഉദ്ദേശിക്കുന്ന directionൽ അല്ല പോവുന്നത് എന്ന മനസിലായി. കുറച്ച കൂടി പോയപ്പോ ഒരു ഓപ്പൺ സ്പേസ് കണ്ടു. അവിടെ നിന്ന് 5-6 വഴി എല്ലാ സിഡിലേക്കും പോകുന്നു, സമയം 5 മണി അവരായി, കുറച്ച ഇരുട്ട് ആവുന്നു, സൂര്യൻ ഒക്കെ നേരത്തെ പോയി. ആ സ്ഥലം cross ചെയ്താൽ പിന്നെ തിരിച്ചു വരാൻ പറ്റില്ല എന്ന് തോന്നി.







തിരിച്ചു വിട്ടു, 5 min പോവുമ്പോഴേക് ഇരുട്ട് അവാൻ തുടങ്ങി. എന്തൊക്കെയോ ശബ്ദങ്ങൾ ഒക്കെ കേൾക്കാൻ തുടങ്ങി. വഴി തെറ്റിയോ എന്നൊരു സംശയം, map ൽ ഒന്നും ശരിക് കാണിക്കുന്നില്ല,ഞാൻ വട്ടം കങ്ങുകയാണ് എന്നൊക്കെ തോന്നും map നോക്കുമ്പോ. കുറെ പോയപ്പോ ഒരു നല്ല വഴി കണ്ടു , 4 wheeler പോകുന്ന വഴി. അപ്പോഴേക്കും almost ഇരുട്ട് ആയി, വഴി ജസ്റ്റ് കാണുന്നുണ്ട്. എന്തായാലും മണൽ ഇല്ലാത്ത വഴി ആണ്, കത്തിച്ചു വിട്ട് സൈക്കിൾ. 5:30ക്ക് റോഡ് എത്തി. അപ്പോഴേക്കും complete ഇരുട്ട് ആയി, റോഡ് പോലും കാണുന്നില്ല. ഈ വഴി കിട്ടിയതു കൊണ്ട് രക്ഷപെട്ടു ഇല്ലെങ്കിൽ ഞാൻ കാറ്റിൽ കിടന്ന് കാരങ്ങുന്നുണ്ടാവും. 6:15 അയപ്പോ തിരിച്ച എത്തി സൈക്കിൾ കൊടുത്തു. ടയറിൽ മുഴുവൻ ചുവന്ന മൺ കണ്ട് അയാൾ ചോദിച്ചു, ഞാൻ പുഴക്കരയിൽ പോയ കഥ ഒക്കെ പറഞ്ഞു. കുറച്ച നേരം അയാളോട് കത്തി അടിച് company ആക്കി.

Full tired. റൂമിൽ പോയി കുളി കഴിഞ് നേരെ ബീച്ചിലേക് വിട്ടു. ഒരു സെറ്റ് ചിക്കൻ മോമോസ് അടിച് ഒരു free space നോക്കി ഇരുന്ന് ഇന്നത്തെ blog ടൈപ്പ് ചെയ്ത് ഇവിടം വരെ ആയി. രാത്രി 10:30 വരെ ബീച്ചിൽ തന്നെ ഇരുന്നു

Day 3

ഉറങ്ങാൻ കിടക്കുമ്പോ 1 മണി ആയി. രാവിലെ 6:30 ആയപ്പോ ഹോട്ടലുകാരൻ വന്ന വിളിച്ച എണീപ്പിച്ചു. കുളിച്ചു റെഡി ആയി ബസ്സിലേക് പോയി. ഒരു 10 - 15 ബസ് ഉണ്ട് ട്രിപ്പ് അടിക്കാൻ. ഡെയിലി ഇവിടന്ന് ട്രിപ്പ് ഉണ്ട് സൈറ്റ് seeing  ന്. 300 രൂപ കൊടുത്ത ഒരു ബസ്സിൽ കാററി ഇരുന്നു, ഞാൻ ആയിരുന്നു first. പിന്നെ വന്നവർ ഒക്കെ കുറെ വയസായ ആൾക്കാരും couples ഉം. Complete അമ്പലങ്ങൾ cover ചെയ്യാൻ ആണ് പരിപാടി. എന്റെ അടുത്ത വയസായ ഒരു ഒറീസ്സക്കാരൻ ആയിരുന്നു, അയാൾക് ഹിന്ദിയും അറിയില്ല എനിക്ക് odiya യും അറിയില്ല. Full day അയാൾക്കൊപ്പം.