ലിവിങ് റൂട്ട് ബ്രിഡ്ജ് മേഘാലയ.....
Courtesy : Facebook sanchari group
വലിയൊരു മുൻകരുതൽ ഇല്ലാതെയായിരുന്നു ഈ പ്രാവശ്യം നോർത്ത് ഈസ്റ്റിലേക്ക് വണ്ടി കയറിയത് .ഹിമാലയൻ ഫീനിക്സ് എന്ന പേരിൽ ബൈക്ക് റെന്റൽ ഷോറൂം നടത്തുന്ന ഗുവാഹട്ടിക്കാരൻ രവിയുടെ അഡ്രസ് മാത്രമാണ് കയ്യിലുള്ളത്..അവിടെ എത്തി നേരെ ചെന്നത് മൂപ്പരുടെ അടുത്തേക്കാണ്. ഓഫീസിലേക്ക് ചെന്നപ്പോ റോയലിന്റെ കുറച്ചു സ്പേർ പാർട്സും ടൂൾസും ഒക്കെ തൂക്കിയിട്ട ഒരു ചുമരിന്റെ മൂലക്ക് നോർത്ത് ഈസ്റ്റിന്റെ മാപ്പിനടിയിലായി വായടക്കാതെ പാൻ ചവച്ചു കൊണ്ടിരിക്കുന്ന ഒരു കണ്ണടക്കാരൻ , മുൻപരിചയം ഉള്ളത് പോലെ ചിരിച്ചോണ്ട് ഇരിക്കാൻ പറഞ്ഞു.ഞാൻ രവി എന്ന് സ്വയം പരിചയപ്പെടുത്തികൊണ്ട് എന്റെ ടൂർ പ്ലാനിനെ പറ്റി ചോദിച്ചു..വല്യ മുന്നൊരുക്കമൊന്നും നടത്തിയിട്ടില്ലാ ഒരു റൂട്ട് പറഞ്ഞു തരാണെങ്കീ വല്യ ഉപകാരമായേനെ എന്ന് ഞാൻ പറഞ്ഞപ്പോ വായിൽ നിറഞ്ഞ പാൻ മതിലിനപ്പുറത്തേക്ക് കളഞ് ആൾ ഒന്നൂടെ ഒന്ന് ഉഷാറായി..ചില്ലറക്കാരനല്ല കക്ഷി കുറഞ്ഞ സമയം കൊണ്ട് തന്നെ ഒൻപത് ദിവസത്തേക്കുള്ള റോഡ് ട്രിപ്പിന്റെ ഒരു റൂട്ട് എഴുതി കയ്യിലേക്ക് വച്ച് തന്നു.
പിന്നേ തേച്ചു മിനുക്കി വച്ച ഒരു റോയൽ എൻഡ്‌ഫീൽഡ് എലകട്രയെ ചൂണ്ടികാണിച്ചോണ്ട് പറഞ്ഞു "അവനെ കൂടെ കൂട്ടിക്കോളൂ"
പിന്നെ നേരം വൈകിക്കാതെ ജാക്കറ്റും ഹെൽമെറ്റും,ടെന്റും,ബാക്ക് പാക്കും ഒക്കെ കേരിയറിൽ വലിച്ചു കെട്ടി നേരെ നോങ്രിയാത്തിലെ ലിവിങ് റൂട്ട് ബ്രിഡ്ജ് കാണാനായി ആക്‌സിലേറ്റർ തിരിച്ചു..
പിന്നെ നേരം വൈകിക്കാതെ ജാക്കറ്റും ഹെൽമെറ്റും,ടെന്റും,ബാക്ക് പാക്കും ഒക്കെ കേരിയറിൽ വലിച്ചു കെട്ടി നേരെ നോങ്രിയാത്തിലെ ലിവിങ് റൂട്ട് ബ്രിഡ്ജ് കാണാനായി ആക്‌സിലേറ്റർ തിരിച്ചു..
ആദ്യ ദിവസത്തെ താമസം നോർത്ത് ഈസ്റ്റിന്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന ഷില്ലോങിലായിരുന്നു..വൈകിട്ട് സൂര്യൻ തിരക്ക് പിടിച്ചു പോവുന്നതോണ്ട് അഞ്ചരക്ക് തന്നെ തെരുവ് മൊത്തം ഇരുട്ട് തിന്നും ,പിന്നേ തണുപ്പ് കൂടെയാവുമ്പോ രാത്രിയുടെ ഇരുട്ടിൽ തെരുവുകളെല്ലാം ആളൊഴിഞ് മൗനത്തിലാവും. നേരം വൈകി ബൈക്ക് ഓടിക്കുമ്പോ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചത് തെരുവ് നായ്ക്കളിൽ നിന്നാണ്. അതോണ്ട് തന്നെ പേടിച്ചാവും പലപ്പോഴും യാത്ര തുടരുന്നത് ..കൊറേ തെരഞ്ഞതിന് ശേഷമാണ് ഒരു റൂം സങ്കടിപ്പിച്ചത് . മുൻകൂട്ടി ബുക്ക് ചെയ്യാതെ നേരം വല്ലാണ്ട് വൈകി ഹോട്ടലിലേക്ക് ചെന്നാൽ ഗേറ്റ് പോലും ആരും തുറന്ന് തരൂലാ എന്നൊരു പ്രത്യേകത ഉണ്ട് അവിടെ മൊത്തം..പിന്നെ റൈഡേഴ്‌സ് ന് എവിടെ ചെന്നാലും ഒരു പരിഗണന ഉള്ളതോണ്ട് വല്ലാണ്ട് ബുദ്ധിമുട്ടിയില്ലാ..തണുപ്പ് കുറച്ചു കൂടുതൽ ഉള്ളതോണ്ട് ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ട് കയറിയതേ ഓർമ്മയുള്ളൂ പിറ്റേന്ന് നേരം വെളുത്തതിന് ശേഷമാണ് പിന്നെ കണ്ണ് തുറന്നത്..
എണീറ്റ് ഫ്രഷ് ആയതിനു ശേഷം വീണ്ടും മല കയറാൻ തുടങ്ങി..ചിറാപുഞ്ചി ടൌൺ കഴിഞ് ഒരു പത്ത് കിലോമീറ്ററോളം പോവണം റൂട്ട് ബ്രിഡ്ജ് ന്റെ അടുത്തെത്താൻ .. പോവുന്ന വഴി ചുണ്ണാമ്പു കല്ലിന്റെ അടിയിൽ രൂപപ്പെട്ട മോസ്മായി ഗുഹ കാണാനായി ആറ് കിലോമീറ്റർ വണ്ടി ഒന്ന് തിരിച്ചു വിട്ടു .ഗുഹക്കകത്തു കൂടെ ഏകദേശം നൂറ്റിയന്പത് മീറ്ററിലധികം നടന്നു സഞ്ചരിക്കാം ഇത്രേം വലിയൊരു ഗുഹക്കകത്ത് ആദ്യമായിട്ടാണ് എത്തിപ്പെടുന്നത് .. അവിടെ നിന്നിറങ്ങിയതിനു ശേഷം വീണ്ടും യാത്ര തുടർന്നു..
ടിർണ എന്ന ഗ്രാമത്തിൽ ബൈക്ക് പാർക്ക് ചെയ്ത് ഏകദേശം 3 കിലോമീറ്ററോളം നടന്നു പോവണം,നടന്നാൽ മാത്രം പോരാ 3500ലധികം പടികൾ കയറി ഇറങ്ങീട്ടു വേണം ലിവിങ് റൂട്ട് ബ്രിഡ്ജ് സതിഥി ചെയ്യുന്ന നോങ്രിയാത്ത് ഗ്രാമത്തിലെത്താൻ . ടിർണയിൽ എത്തിയപ്പഴേക്കും 5 മണി കഴിഞ്ഞിരുന്നു . സൂര്യാസ്തമയം നേരത്തെ ആയതോണ്ട് പെട്ടെന്ന് തന്നെ ഇരുട്ടായി..ബൈക്ക് അവിടെ ഉള്ള ഒരു പെട്ടി കടക്കാരനെ ഏൽപ്പിച്ചു ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്ത് ഹെഡ് ടോർച്ചും തലേൽ വച് നടപ്പ് തുടങ്ങി..
ആയിരത്തോളം പടികളിറങ്ങിയപ്പോഴേക്കും അങ്ങിങ്ങായി വെളിച്ചം കണ്ടു തുടങ്ങി .. അതാണ് നൊങ്ത്തിമൈ എന്ന ഗ്രാമം.. ആ ഗ്രാമം പിന്നിട്ട് ചാപ്പലും സെമിത്തേരിയും ഒക്കെ കഴിഞ് ഒരു തൂക്കുപാലത്തിൽ എത്തി .എല്ലാ വഴികളും പിന്നിട്ടത് മഴക്കാടിനുള്ളിലെ ഇരുട്ട് പരന്ന വഴികളിൽകൂടെ ആണെന്ന് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു.. ഇരുട്ടിൽ താഴെ കുത്തിയൊഴുകുന്ന പുഴയ്ക്ക്കു മീതെ ആടി ആടി തൂക്കുപാലത്തിൽ കൂടെ നടന്ന് നീങ്ങിയത് വല്ലാത്തൊരു അനുഭവമായിരുന്നു..
ഒരു തൂക്കുപാലം കഴിഞ്ഞു ഒരു മല കയറി ഇറങ്ങിയാ പിന്നെ മറ്റൊരു തൂക്കുപാലം കാണാം. അതും കഴിഞ്ഞു കുത്തനെയുള്ള പാറക്കെട്ടിനു സമാന്തരമായുള്ള പടികൾ കയറിച്ചെല്ലുന്നത് നേരെ നോങ്രിയാത്ത് എന്ന ഗ്രാമത്തിലേക്കാണ് .. അവിടെ സെറിൻ ഹോം സ്റ്റേയിൽ ആയിരുന്നു താമസം. മുറ്റത്ത് കൊറേ സായിപ്പൻമ്മാർ.എല്ലാവരും ഒന്നോ രണ്ടോ ആഴ്ചയായി അവിടെ തന്നെ .. അല്ലെങ്കിലും ആ കുളിരും കാടിന്റെ കരച്ചിലും മരങ്ങളെ മറക്കുന്ന കോടയും ഒക്കെ കണ്ടാ മരിക്കണ വരെ അവിടെയൊരു വീടും വച്ച് കൂടാനേ ആർക്കായാലും തോന്നൂ . റൂമിൽ കയറിയ ഉടനെ ഫ്രഷ് ആയതിനു ശേഷം ആളെ കൊല്ലുന്ന വിശപ്പുമായി ഭക്ഷണത്തിന് വേണ്ടി ചെന്നു . നല്ല ചോറും ക്യാബേജ് ഉപ്പേരിയും വാഴയുടെ ഇണ്ണിതട്ട കൊണ്ട് ഉണ്ടാക്കിയ ഉപ്പേരിയും അച്ചാറും പപ്പടവും പരിപ്പ് കറിയും .അതും ഈ ഓണം കേറാ മൂലയിൽ .. ശെരിക്കും ഞെട്ടിച്ചു കളഞ്ഞു . കേരളം എവിടെയാണെന്ന് പോലും അറിയാത്തവര് ഇണ്ടാക്കിയത് തനി കേരളാ സ്റ്റൈൽ ഭക്ഷണം .
മൂക്കറ്റം കഴിച്ചു വീണ്ടും കമ്പിളിക്കകത്തു ചുരുണ്ട് കയറി
മൂക്കറ്റം കഴിച്ചു വീണ്ടും കമ്പിളിക്കകത്തു ചുരുണ്ട് കയറി
പിറ്റേന്ന് രാവിലെ തന്നെ അടുത്തുള്ള വെള്ളച്ചാട്ടത്തിൽ ചാടിക്കുളിച്ചതിനു ശേഷം ലിവിങ് റൂട്ട് ബ്രിഡ്ജ് ന്റെ അടുത്തേക്ക് പോയി . നൂറ്റിയെണ്‍മ്പത് വര്‍ഷം മുന്‍പ്, വാര്‍-ഖാസി ഗോത്രത്തിലെ മുതിര്‍ന്നവര്‍ റബ്ബറിന്‍റെ (Ficus Elastica) വേരുകളെ അടയ്ക്കാ മരത്തിന്‍റെ പൊത്തിനുള്ളിലൂടെ കടത്തിവിട്ട്, വര്‍ഷങ്ങളോളമുള്ള ക്ഷമ കലര്‍ന്ന പരിപാലനത്തിനൊടുവില്‍ മറുകരയിലെത്തിക്കുന്നു..ശേഷം അവയെ മണിലേക്ക് വീണ്ടും വേരുപിടിപ്പിക്കുന്നു... പിന്നെയും വര്‍ഷങ്ങളെടുത്ത്, പടര്‍ന്ന് ഒരു പാലമായ് രൂപം പ്രാപിക്കുന്ന വേരുകള്‍ക്കിടയിലെ വിടവ്, മരകഷണങ്ങളും, കല്ലുകളും കൊണ്ട് അടക്കുന്നു.
പതിനഞ്ച് തൊട്ട് മുപ്പതോ, അതില്‍ കൂടുതലോ മീറ്റര്‍ നീളമുള്ള ഇവയ്ക്ക് അമ്പതോളം ആളുകളെ ഒരേസമയം താങ്ങാനാകും...
പതിനഞ്ചും ഇരുപതും വര്‍ഷങ്ങളെടുത്ത് പാലമായ് രൂപാന്തരം പ്രാപിച്ച ഈ വേരുകളെ, അവ ബലമാര്‍ജിച്ച് വളര്‍ന്നുക്കൊണ്ടേയിരിക്കുന്നതിനാലാണ് ..ലിവിങ്ങ് റൂട്ട് ബ്രിഡ്ജ്' (Living Root Bridge) എന്ന് വിശേഷിപ്പിക്കുന്നത് ..
പതിനഞ്ച് തൊട്ട് മുപ്പതോ, അതില്‍ കൂടുതലോ മീറ്റര്‍ നീളമുള്ള ഇവയ്ക്ക് അമ്പതോളം ആളുകളെ ഒരേസമയം താങ്ങാനാകും...
പതിനഞ്ചും ഇരുപതും വര്‍ഷങ്ങളെടുത്ത് പാലമായ് രൂപാന്തരം പ്രാപിച്ച ഈ വേരുകളെ, അവ ബലമാര്‍ജിച്ച് വളര്‍ന്നുക്കൊണ്ടേയിരിക്കുന്നതിനാലാണ് ..ലിവിങ്ങ് റൂട്ട് ബ്രിഡ്ജ്' (Living Root Bridge) എന്ന് വിശേഷിപ്പിക്കുന്നത് ..
അങ്ങനെ റൂട്ട് ബ്രിഡ്ജ് കഴിഞ്ഞു മുക്കാൽ മണിക്കൂർ കൂടെ നടന്ന് റൈൻബോ ഫാൾസ് ന്റെ അടുത്തെത്തി ..അവിടെ കുറച്ചു നേരം ഇരുന്നതിന് ശേഷം തിരിച്ചു റൂമിലേക്ക് നടന്നു..
രാത്രി കുത്തിയൊലിക്കുന്ന മഴയിൽ അകത്ത് കൂടിയിരുന്ന് ഓരോ യാത്രികരുടേയും അനുഭവങ്ങൾ പങ്ക് വെക്കാൻ തുടങ്ങി .. എല്ലാവരും പുലികളാണ് .. നെതെർലാണ്ടു കാരൻ അലൻ 8 മാസത്തോളമായി ഇന്ത്യയിൽ കറങ്ങുന്നു .. ആസ്ട്രേലിയക്കാരൻ സ്മിത്ത് 4 മാസം ഫ്രാൻസ്സുകാരി എലീന 3 മാസം അതിനിടയിൽ ഒരാഴ്ച്ചക്ക് അരുണാചലും മേഘാലയയും തെണ്ടാനിറങ്ങിയ പാവം ഞാനും കൊറേ നേരം സംസാരിച്ചിരുന്നതിന് ശേഷം എല്ലാവരും ഉറക്കത്തിലേക്ക്..
രാത്രി കുത്തിയൊലിക്കുന്ന മഴയിൽ അകത്ത് കൂടിയിരുന്ന് ഓരോ യാത്രികരുടേയും അനുഭവങ്ങൾ പങ്ക് വെക്കാൻ തുടങ്ങി .. എല്ലാവരും പുലികളാണ് .. നെതെർലാണ്ടു കാരൻ അലൻ 8 മാസത്തോളമായി ഇന്ത്യയിൽ കറങ്ങുന്നു .. ആസ്ട്രേലിയക്കാരൻ സ്മിത്ത് 4 മാസം ഫ്രാൻസ്സുകാരി എലീന 3 മാസം അതിനിടയിൽ ഒരാഴ്ച്ചക്ക് അരുണാചലും മേഘാലയയും തെണ്ടാനിറങ്ങിയ പാവം ഞാനും കൊറേ നേരം സംസാരിച്ചിരുന്നതിന് ശേഷം എല്ലാവരും ഉറക്കത്തിലേക്ക്..
പിറ്റേന്ന് രാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു ദൗകീയിലെ തെളി വെള്ളം കാണാനായി യാത്ര തിരിച്ചു.. മേഘം കാരണം സൂര്യപ്രകാശം പുഴയിൽ പതിക്കാത്തതു കൊണ്ട് വെള്ളത്തിന് വലിയൊരു തെളിച്ചം കാണാനില്ലാ..
ഏതായാലും ബംഗ്ലാദേശിന്റെ ബോർഡറും കണ്ടു നേരെ അരുണാചലിലേക്ക് യാത്ര തുടർന്നു...
ഏതായാലും ബംഗ്ലാദേശിന്റെ ബോർഡറും കണ്ടു നേരെ അരുണാചലിലേക്ക് യാത്ര തുടർന്നു...