Wednesday, June 1, 2016

To Bangkok / Pattaya




ബാങ്കോക്ക് & പട്ടായ


ഇന്ത്യയിൽ നിന്ന് വളരേ ചിലവ് കുറവിൽ പോകാവുന്ന സ്ഥലമായിട്ടു കൂടി മറ്റുള്ളവരുടെ വിവരണം കേട്ട് പേടിച്ചിരിക്കുന്നവരാണ് യാത്രക്കാരിൽ അധികവും.തായ്ലൻറിനേക്കുറിച്ചും, അവിടെ വരാനുള്ള ചിലവിനേക്കുറിച്ചും ചെറിയൊരു വിവരണം തരാം..
നാം ചിന്തിക്കുന്ന പോലെ തായ്‌ലൻറ് പോകാൻ " ചെറിയൊരു തുകയായ 70000 ഓ 50000 " ഒന്നും വേണ്ട. ഇവിടെ നിന്നുള്ള ആളുകൾക്ക് ചെറിയ ചിലവിൽ തായ്ലൻറ് പോയി വരാം..

യാത്ര: ഫ്ലൈറ്റ്
നേരത്തേ തായ്‌ലന്റിൽ പോകാൻ കേരളത്തിൽ നിന്നും പോകുന്നവർക്ക് കൊളംബോ, അല്ലെങ്കിൽ കോലാലംപൂരോ വഴി കറങ്ങി പോവേണ്ടിയിരുന്നു.ഇപ്പോൾ നമ്മുടെ സ്വന്തം കൊച്ചിയിൽ നിന്നും ഡയറക്ട് ഫ്ലൈറ്റ് ലഭിക്കും, ജൂലൈ മാസത്തെ ടിക്കറ്റ് ഇപ്പോൾ വെറും 3500 രൂപയേ ഉള്ളൂ (ജൂലൈവരേ കാക്കണമെന്നില്ലാ, ചില വ് കുറഞ്ഞ ടിക്കറ്റ് എപ്പോൾ വേണമെങ്കിലും ലഭ്യമാണ്), നരത്തേ കൊളംബോ വഴി 22000 ചിലവ് വരുന്ന സ്ഥാനത്താണ് ഇത്.കൊച്ചിയിൽ നിന്നും വിമാനം ഇറങ്ങുന്നത് ഡോൺമുയാങ്ങ് എന്ന എയർപ്പോട്ടിലാണ്, സഞ്ചാരികൾക്ക് ഇവിടെ വരുന്ന ഒരു വലിയ നഷ്ടമുണ്ട് ബാങ്കോക്കിലെ സുവർണ്ണ ഭൂമി എന്ന കിടിലൻ എയർപ്പോർട്ടിൽ ഇറങ്ങാൻ പറ്റാത്തതിലുള്ള നഷ്ടം.. പക്ഷെ ഡോൺ മുയാങ്ങ് സ്ഥിതി ചെയ്യുന്നത് ബാങ്കോക്ക് എയർപോർടിൽ നിന്നും കേവലം പത്തോ, പതിനഞ്ചോ കിലോമീറ്ററുകൾക്ക് അകത്താണ്.
വിസ: ഇന്ത്യയിൽ നിന്നുള്ളവർക്ക് തായ്ലാന്റിലെ എത് എയർപ്പോർട്ടിലും വിസാ ഓൺ അറൈവൽ ലഭ്യമാണ്.. 

വാഹനം:
തായ്ലൻ റിലെ ട്രാൻസ്പോർട്ടേഷൻ വളരേ ചിലവ് കുറഞ്ഞതാണ് സഞ്ചാരികൾക്കായി സിറ്റി കറങ്ങാൻ ഫ്രീ ബസ് സർവ്വീസ് വരേ ഉണ്ട്, പ്രൈവസി ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ ഓൺലൈൻ ടാക്സി കിട്ടും. അഞ്ചാറ് ആളുകളുണ്ടെങ്കിൽ വണ്ടി റെൻറ്റിന് എടുക്കുന്നതാണ് ലാഭം.

താമസം:
താമസിക്കുവാനുള്ള ബഡ്ജറ്റ് ഹോട്ടലുകൾ തായ്ലാന്റിൽ ലഭ്യമാണ്, പക്ഷെ നിങ്ങൾ റോയൽറ്റി ഫീൽ ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കഴിവതും ബാങ്കോക് ,സുകുംവിത്തിലുള്ള 5 സ്റ്റാർ ഹോട്ടലുകളെ ആശ്രയിക്കുക.ഇന്ത്യൻ കറൻസി 1000 രൂപക്ക് പ്രീമിയം റൂം കൊടുക്കുന്ന ഒരു മലയാളി ഉണ്ട് ബാങ്കോക്കിൽ. അദ്ദേഹത്തിന്റെ ഹോട്ടൽ സുകുംവിത്തിൽ നിന്നും ചെറിയൊരു ദൂരമേ ഉള്ളൂ, ആവശ്യക്കാരുണ്ടെങ്കിൽ പറഞ്ഞാൽ നമ്പർ തരാം.

കറൻസി:
കഴിവതും കറൻസി അവിടെ ചെന്നിട്ട് മാറാൻ നോക്കുക ലാഭം അതാണ്

യാത്ര 2:
ബാങ്കോക്കിൽ നിന്ന് പട്ടായ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലൈറ്റും ലഭ്യമാണ് നേരത്തേ ബുക്ക് ചെയ്താൽ ഇന്ത്യന്റെ 2500 ചിലവുള്ളൂ..
കാറിനു പോകുന്നവർക്ക് ട്രാഫിക്കിന്റെ അവസ്ഥ പോലെ അഞ്ചോ ,ആറോ മണിക്കൂറുകൾ എടുക്കാം..

പാക്കേജുകൾ: 
കഴിവതും പാക്കേജുകൾ നിങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നോ, താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ട്രാവൽസുകളിൽ നിന്നോ ബുക്ക് ചെയ്യുക. ഇടനിലക്കാരെ ഒഴിവാക്കിയാൽ യാത്ര വളരേ ലാഭകരമായിരിക്കും.
ടെമ്പിൾ ടൂർ, ഫ്ലോട്ടിങ്ങ് മാർക്കറ്റ് ടൂർ, സിറ്റി ടൂർ എന്നിവ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കുക, വേണമെങ്കിൽ നിങ്ങൾക്കിണങ്ങുന്ന സ്ഥലങ്ങൾ ഗൂഗിളിൽ തെരഞ്ഞ് കണ്ടെത്തുക.

ഭക്ഷണം:
ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾ അവിടെ ഉണ്ട്, എന്നിരുന്നാലും രുചികരമായ സീഫുഡ്ഡിന്റെ കേന്ദ്രമാണ് തായ്‌ലാന്റ്, ന്യായമായ വിലയിൽ ലഭ്യവുമാണ്.പിന്നെ പാമ്പ്, തേൾ ,പുഴു, വണ്ട് എല്ലാം അവിടെ കിട്ടും; ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം നോക്കിത്തന്നെ തിന്നാൻ മറക്കരുത്.പിന്നെ ഒരു കാര്യം അവിടെ കിട്ടുന്ന 'തൊമ്മ്യൂമ് സൂപ്പ്"ഒരിക്കലും മിസ്സ് ചെയ്യരുത്.

ബീച്ച്:
ക്രിസ്റ്റൽ ക്ലിയർ വാട്ടറിൽ നീരാടണമെങ്കിൽ പട്ടായക്ക് വിട്ടോ,
പട്ടായക്ക് അടുത്തടുത്തായി ഒരുപാട് ബീച്ചുകൾ ഉണ്ട് കോറൽ ഐലന്റിൽ ഉറപ്പായും പോകാൻ ശ്രമിക്കുക; വാട്ടർ റൈടുകൾക്കും, സ്കൂബാ ടൈവിഗുകൾക്കുമുള്ള ടിക്കറ്റുകൾ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടെടുക്കുക.

ഈ ഇൻസ്ട്രക്ഷനുകൾ പാലിച്ചാൽ, രണ്ടു പേരടങ്ങുന്ന ടീമിന് 4 ഡേ,5 നൈറ്റ് 25000 രൂപയിൽ കൊള്ളിക്കാം

1 comment:

  1. ആ മലയാളിയുടെ നമ്പർ കിട്ടുമോ?

    ReplyDelete