Friday, December 2, 2016

To Odisha


Day 1




ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് വേണ്ടി ഇറങ്ങിയതാണ്. 2 months മുമ്പ് കല്യാണം വിച്ചപ്പോ തന്നെ വിചാരിച്ചു, ഒറീസ്സ കാണാൻ ഇനി വേറെ ചാൻസ് കിട്ടില്ല എന്ന്. അപ്പോ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു, Cochin-Chennai-Vishakapatnam-Khalikote. Vishakapatnam വരെ flight, അത് കഴിഞ്ഞു ട്രെയിൻ. 10:30am സ്റ്റാർട്ട് ചെയ്യേണ്ട ഫ്ലൈറ്റ് 3 പ്രാവശ്യം ടൈം മാറ്റി. ഇനി vishakapatnam എത്തി ട്രെയിൻ കിടാതായാലോ എന്നു വിചാരിച്ചു. അവസാനം 1:15 ഫ്ലൈറ്റ് ഓക്കേ ആയി. Spice jet കൊള്ളാം, നല്ല airhostess. 2nd time ആണ് ഞാൻ ഫ്ലൈറ്റ് കേറുന്നത്. Air India യിൽ ഡൽഹി പോയി വന്നതാ, airhostess എല്ലാരും അമ്മച്ചിമാർ. എന്തായാലും spicejet ലെ സൂപ്പർ പിള്ളേരുടെ കൂടെ ചെന്നൈ വഴി vishakapatnam എത്തി.


5pm ആയി സമയം, ഇനി പോകാൻ പറ്റിയ സ്ഥലം ബീച്ച് ആണ്. Airport ന്റെ പുറത്തു കടന്ന് ഒരു ഓട്ടോകരനോട് ബീച്ചിൽ പോകാൻ വഴി ചോദിച്ചു. പുള്ളി എന്നെ അടുത്തുള്ള ജംഗ്ഷനിൽ കൊണ്ട് ആക്കി അവിടന്ന് ബസ് കിട്ടും എന്ന് പറഞ്ഞു. സ്ഥലപേര് പറഞ്ഞത് മനസിലായില്ല, Mapൽ നോക്കിയപ്പോ NAD junction എന്നു കണ്ടു. അവിടന്ന് 19 രൂപ ചാർജ്. ബീച്ച് എത്തി. നല്ല വിശപ്പ്, അടുത്ത് കണ്ട ഒരു തട്ടുകടയിൽ പോയി. ന്യൂഡിൽസ് and ഫ്രൈഡ് റൈസ് മാത്രമേ ഉള്ളു. ഒരു ഫുൾ പ്ലേറ്റ് നല്ല എരിവ് ഉള്ള നൂഡിൽസ് കഴിച്ചു. ഫുൾ കഴിച്ച തീർക്കാൻ പറ്റിയില്ല. 6 മണി മുതൽ 9:30 വരെ ബീച്ചിൽ കറങ്ങി നടന്നു. 2 couples ന് ഫോട്ടോ എടുത്ത് കൊടുത്തു, ബീച്ചിൽ കുടുങ്ങിയ ഒരു ice cream വണ്ടി തള്ളി റോഡിലേക് കയറ്റി കൊടുത്തു. അങ്ങനത്തെ നല്ല കാര്യങ്ങൾ ഒക്കെ ചെയ്തു. Kulfi വാങ്ങാൻ പോയതാണ്, ആ അമ്മച്ചി 20 രൂപ കുൽഫി 10 രൂപയ്ക്ക് തന്നു. ഞാൻ കൃതാര്ഥനായി.





കുറച് കഴിഞ്ഞപ്പോ ബീച്ചിന്റെ ഒരു സൈഡിൽ നിന്ന് lanterns പൊങ്ങുന്നു. കിടിലൻ, നേരെ അങ്ങോട് നടന്നു. അവടെ ഫുൾ ആഘോഷം ആയിരുന്നു, കുറെ പിള്ളേർ വന്ന lanterns എല്ലാര്ക്കും കൊടുക്കുന്നു. ഞാൻ നടന്ന എത്തുമ്പോഴേക്കും almost എല്ലാം തീർന്നു. ബാക്കി ഉള്ളവർ കത്തിക്കുന്നത് നോക്കി നിന്നു. 





കുറെ പേർ hydrogen ബലൂൺസ് bulk ആയിട്ട് പറത്തി വിടുന്നു. കുട്ടികൾ അത് പിടിക്കാൻ പുറകെ ഓടും, ഒന്നും കിട്ടില്ല. 3-4 സെറ്റ് ആയി കുറെ ബലൂൺ ഉണ്ടായിരുന്നു. അത് കഴിഞ് ചൈനീസ് വെടിക്കെട്ട്. എല്ലാം അടിപൊളി ആയി. അപ്പോഴേക്കും ഒരു പോലീസ്‌കാരൻ വന്ന് എല്ലാരേയും ഓടിച്ചു. 9 മണി ആയി അതാ. 



എല്ലാരും പോയി, ബീച്ച് നിശബ്ദം ആയി കിടക്കുന്നു. ഇനി പതുക്കെ റെയിൽവേ സ്റ്റേഷനിലേക് പോണം. അവിടന്ന് ബസ് കേറി റെയിൽവേ സ്റ്റേഷൻ, 14 രൂപ ചാർജ്. 


റെയിൽവേ സ്റ്റേഷൻ എത്തി ചുമ്മാ ഒന്ന് ഗൂഗിൾ മാപ് എടുത്ത് നോക്കി. ഞാൻ ഇറങ്ങുന്നത്  Khalikote എന്ന സ്ഥലത്താണ്. പെട്ടന്ന് puri പോയാലോ എന്ന തോന്നി. ഒറീസ ഫ്രണ്ടിനെ വിളിച് puri പോകാനുള്ള മാർഗം ചോദിച്ചു. Khurda road jn എന്ന സ്ഥലത്തു ഇറങ്ങാൻ പറഞ്ഞു. നേരെ അങ്ങോട്ടുള്ള ടിക്കറ്റ് എടുത്തു. 'നീലാകാശം പച്ചക്കടൽ' സിനിമയിൽ കണ്ടതാണ് puri . എങ്ങനെ ഉണ്ടെന്ന് നോകാം. ഇപ്പോ ട്രെയിൻ വരാൻ വെയ്റ്റിംഗ്.

Day 2

Time 7:30am, Khurda Road jn എത്തി. Puri train time ചോദിക്കാൻ പോയി. ഇവന്മാരോട് ഹിന്ദിയിൽ ചോദിച്ചാലും ഇവരുടെ odiya ഭാഷയിലെ മറുപടി പറയുള്ളൂ. 2 പ്രാവശ്യം ചോദിച്ചു, time പറഞ്ഞത് മനസിലായില്ല. Ahmedabad-puri ട്രെയിൻ ഉണ്ട് എന്ന് മനസ്സിലായി. കൂടെ ടിക്കറ്റ് എടുക്കാൻ വന്ന ആളോട് ഇംഗ്ലീഷിൽ ചോദിച്ചു, ട്രെയിൻ 7:40 ക്ക് ആണ്, ഓടികൊളാണ് പറഞ്ഞു. 7 platform ഒക്കെ ഉള്ള അത്യാവശ്യം വല്യ സ്റ്റേഷൻ ആണ്. ട്രെയിൻ already എത്തി, ഓടി പോയി കേറി. ട്രെയിൻ എടുത്തത് 8:15 നാണ്. ഓടിയത് waste ആയി.




9:15 അയപ്പോ Puri എത്തി. Railway stationൽ നിന്ന് തന്നെ breakfast കഴിച് ബീച്ച് ലക്ഷ്യമാക്കി നടന്നു. നല്ല ബീച്ച്, കുറച്ചു നേരം കാറ്റും വെയിലും ഒക്കെ കൊണ്ട് നടന്നു. ഇനി റൂം എടുക്കണം, നടക്കാൻ വയ്യ. ഒരു ഓട്ടോകരനോട് പോയി ചോദിച്ചു, പുള്ളി 600 രൂപയുടെ ഒരു റൂം ഒപ്പിച്ചു തന്നു. ഉച്ച കഴിഞ് ഓട്ടോയിൽ puri and konark important സ്ഥലങ്ങൾ എല്ലാം ചുറ്റിക്കാം എന്ന് പറഞ്ഞു, 800 രൂപ total. നല്ല മനുഷ്യൻ ആയിരുന്നു, അത് വേണ്ടെന്ന് പറഞ്ഞപ്പോ പുള്ളി വേറൊരു ഓപ്ഷൻ പറഞ്ഞു. Morning 6മണിക്ക് ഒരു ബസ് ഉണ്ടത്രേ, 200 രൂപയ്ക്ക് ഫുൾ കറങ്ങാം. അത് ok ആക്കി.

റൂമിൽ പോയി ഒരു കുളി ഒക്കെ കഴിഞ് fresh ആയി ബീച്ചിലേക് ഇറങ്ങി. First കണ്ട ബീച്ചിലെ ഹോട്ടലിൽ നിന്ന് fish കറി meals കഴിച്ചു. നല്ല fish കറി. വെറും 90 രൂപ. ഇവിടത്തെ ഫുഡ് ഒക്കെ വില കുറവ് ആണെന്ന് തോന്നുന്നു. രാത്രി 6 piece മോമോസ് കഴിച്ചത് 40 rupees. Lunch കഴിഞ്ഞു ബീച്ചിലൂടെ നടന്നു ഒരു ഒന്നര മണിക്കൂർ. എല്ലാരും കുളിക്കുന്നു, ഒറ്റയ്ക് ആയതുകൊണ്ട് കുളിക്കാൻ ഒരു മൂഡ് ഇല്ല.  അങ്ങനെ കുറെ നേരം കുളിയും മീൻ പിടുത്തവും കണ്ട നടന്നു. ഇവർ മീൻ പിടിക്കുന്ന രീതി ഞാൻ മുമ്ബ് നാട്ടിലൊന്നും കണ്ടിട്ടില്ല. Maybe ഞാൻ കാണാത്തതായിരിക്കും. ഒരു 30 മീറ്ററിൽ കൂടുതൽ നീളമുള്ള ചൂണ്ട ഞരമ്പ്, അതിന്റെ അറ്റത്തു ഒരു 10 ചൂണ്ടകൊളുത്തുകൾ ഇടവിട്ട് ഇടവിട്ട് attach ചെയ്തിട്ടുണ്ട്. എണ്ണി നോക്കിയില്ല. കിടിലൻ വല്യ വല്യ മീൻ ആണ് കിട്ടുന്നത്.






അപ്പോഴാണ് Jaku വിളിച്ച ഓര്മിപ്പിച്ചത്, നീലാകാശം സിനിമിൽ dulquar പോയ സ്ഥലം കണ്ടോ എന്ന്. ഞാൻ actually അത് മറന്നു പോയി. 2 മണി ആയി, അപ്പോ തന്നെ പോയി ഒരു സൈക്കിൾ rent എടുത്തു. 50 രൂപ, വൈകീട്ട് 6:30ക്കു മുമ്ബ് എത്തിച്ചാൽ മതി എന്ന് പറഞ്ഞു.



Google map നോക്കി കാട് പോലെ തോന്നിയ സ്ഥലം ലക്ഷ്യമാക്കി വിട്ടു. നേരെ ഒരു യൂണിവേഴ്സിറ്റിയുടെ അകത്തേക്ക്‌, അകത്തു പോകാൻ പറ്റില്ല എന്ന് പറഞ്ഞു. നേരെ puri-konark റോഡ് പിടിച്ചു. ഒരു 20km പോയി. Right സൈഡിൽ ഫോസ്റ് ഏരിയ ആണ്, അതാണെന്ന് തോന്നുന്നു dulqar പോയ സ്ഥലം. അങ്ങോട്ടു പോകാൻ permission പ്രശ്നം ഉണ്ടോ എന്ന് അറിയില്ല, എന്തായാലും തിരിച്ചു വരുമ്പോ നോകാം എന്ന വിചാരിച്ചു. ഇടയ്ക് ഒരു പുഴ ഒക്കെ ഉണ്ടായിരുന്നു, കുറച്ചു നേരം അതിന്റെ സിഡിലൂടെ പോയി ഒരു കുഞ് ബണ്ട് ഒക്കെ കണ്ടു. സൂപ്പർ സ്ഥലം.





തിരിച്ചു വരുമ്പോ ഫോസ്റ്റിലേക് ഒരു ചെറിയ വഴി കണ്ടതിലൂടെ കേറി. Dulqar പോയ കാട് ഇത് തന്നെ എന്ന് തോന്നുന്നു, സിനിമയിൽ കണ്ടതുപോലുള്ള മരങ്ങളും ഫുൾ മണലും. സൈക്കിൾ ചവിട്ടാൻ കിട്ടുല, കുറെ ഇറങ്ങി നടന്നു. പെട്ടന്ന് ഒരു ഫോസ്റ് ഓഫീസിൽ മുമ്പിൽ, സൈക്കിൾ പെട്ടന്ന് തിരിക്കാൻ നോക്കി, നടക്കുന്നില്ല മണലിൽ പെട്ടു. അപ്പോഴേക്കും അവടെ ഉണ്ടായിരുന്ന ആൾ എന്നെ കണ്ട് വരാൻ പറഞ്ഞു. വേറെ വഴി ഇല്ല, തെറി കേൾക്കാൻ വേണ്ടി ഞാൻ പോയി, ആ വഴി പോകാൻ പറ്റുമോ എന്നൊന്നും അറിയില്ല. പുള്ളി എന്തൊക്കെയോ പറഞ്ഞു, എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ ചുമ്മാ കറങ്ങാൻ വന്നതാണെന്ന് പറഞ്ഞു. പുള്ളി തെറി വിളിച്ചതല്ല എന്ന മനസിലായി, സമാധാനം. ഇനിയും അകത്തേക് പോകാൻ പറ്റുമോ എന്ന് ചോദിച്ചു, അതിനും എന്തൊക്കെയോ പറഞ്ഞു, ഒരു കാര്യം മനസിലായി, ഇരുട്ട് ആവുന്നതിനു മുമ്ബ് തിരിച്ചു വരണം എന്ന്. OK പറഞ്ഞ് ഞാൻ മുമ്പോട്ട് വിട്ടു.




Almost 3.5 km ഉണ്ട് റോഡിൽ നിന്ന് കടൽ എത്താൻ. കടൽ വരെ എത്തി തിരിച്ചു വരാൻ ആണേ എന്റെ പ്ലാൻ. ചില സ്ഥലത്തു നടക്കുന്ന വഴി പോലെ കാണാം, ചിലപ്പോ ബൈക്കിന്റെ ട്യ്രെ പോയതും കാണാം, ചിലപ്പോ വഴി ഒന്നും ഉണ്ടാവില്ല, ഫുൾ ഇലകൾ വീണ് നിറഞ്ഞിരിക്കുന്നു. Mostly മണൽ ആണ്, അതുകൊണ്ട് സൈക്കിൾ ചവിട്ടാൻ ഒന്നും പറ്റില്ല. പറ്റുന്ന സ്ഥലത്തു എല്ലാം ചവിട്ടി ബാക്കി ഫുൾ നടന്നു കാടിന്റെ ഉള്ളിലേക് പോയി. മാനും പിന്നെ വേറെ എന്തോ ജീവിയും ഉണ്ടെന്ന് ബോർഡ് കണ്ടു. എന്താണെന്ന് മനസിലായില്ല. 4  മണിക് കാട്ടിൽ കയറി ഇപ്പോ 4.45 ആയി. Map നോക്കിയപ്പോ ഞാൻ middle എത്തിയിട്ടെ ഉള്ളു. കുറച്ച കൂടെ പോയി map നോക്കിയപ്പോ എനിക്ക് വലിയ movement ഒന്നും കാണുന്നില്ല. വളഞ്ഞു വളഞ്ഞു പോവുന്ന വഴി ആണ്, അതുകൊണ്ട് എവിടെയും എവിടെയും എത്തുന്നില്ല. ഞാൻ ഉദ്ദേശിക്കുന്ന directionൽ അല്ല പോവുന്നത് എന്ന മനസിലായി. കുറച്ച കൂടി പോയപ്പോ ഒരു ഓപ്പൺ സ്പേസ് കണ്ടു. അവിടെ നിന്ന് 5-6 വഴി എല്ലാ സിഡിലേക്കും പോകുന്നു, സമയം 5 മണി അവരായി, കുറച്ച ഇരുട്ട് ആവുന്നു, സൂര്യൻ ഒക്കെ നേരത്തെ പോയി. ആ സ്ഥലം cross ചെയ്താൽ പിന്നെ തിരിച്ചു വരാൻ പറ്റില്ല എന്ന് തോന്നി.







തിരിച്ചു വിട്ടു, 5 min പോവുമ്പോഴേക് ഇരുട്ട് അവാൻ തുടങ്ങി. എന്തൊക്കെയോ ശബ്ദങ്ങൾ ഒക്കെ കേൾക്കാൻ തുടങ്ങി. വഴി തെറ്റിയോ എന്നൊരു സംശയം, map ൽ ഒന്നും ശരിക് കാണിക്കുന്നില്ല,ഞാൻ വട്ടം കങ്ങുകയാണ് എന്നൊക്കെ തോന്നും map നോക്കുമ്പോ. കുറെ പോയപ്പോ ഒരു നല്ല വഴി കണ്ടു , 4 wheeler പോകുന്ന വഴി. അപ്പോഴേക്കും almost ഇരുട്ട് ആയി, വഴി ജസ്റ്റ് കാണുന്നുണ്ട്. എന്തായാലും മണൽ ഇല്ലാത്ത വഴി ആണ്, കത്തിച്ചു വിട്ട് സൈക്കിൾ. 5:30ക്ക് റോഡ് എത്തി. അപ്പോഴേക്കും complete ഇരുട്ട് ആയി, റോഡ് പോലും കാണുന്നില്ല. ഈ വഴി കിട്ടിയതു കൊണ്ട് രക്ഷപെട്ടു ഇല്ലെങ്കിൽ ഞാൻ കാറ്റിൽ കിടന്ന് കാരങ്ങുന്നുണ്ടാവും. 6:15 അയപ്പോ തിരിച്ച എത്തി സൈക്കിൾ കൊടുത്തു. ടയറിൽ മുഴുവൻ ചുവന്ന മൺ കണ്ട് അയാൾ ചോദിച്ചു, ഞാൻ പുഴക്കരയിൽ പോയ കഥ ഒക്കെ പറഞ്ഞു. കുറച്ച നേരം അയാളോട് കത്തി അടിച് company ആക്കി.

Full tired. റൂമിൽ പോയി കുളി കഴിഞ് നേരെ ബീച്ചിലേക് വിട്ടു. ഒരു സെറ്റ് ചിക്കൻ മോമോസ് അടിച് ഒരു free space നോക്കി ഇരുന്ന് ഇന്നത്തെ blog ടൈപ്പ് ചെയ്ത് ഇവിടം വരെ ആയി. രാത്രി 10:30 വരെ ബീച്ചിൽ തന്നെ ഇരുന്നു

Day 3

ഉറങ്ങാൻ കിടക്കുമ്പോ 1 മണി ആയി. രാവിലെ 6:30 ആയപ്പോ ഹോട്ടലുകാരൻ വന്ന വിളിച്ച എണീപ്പിച്ചു. കുളിച്ചു റെഡി ആയി ബസ്സിലേക് പോയി. ഒരു 10 - 15 ബസ് ഉണ്ട് ട്രിപ്പ് അടിക്കാൻ. ഡെയിലി ഇവിടന്ന് ട്രിപ്പ് ഉണ്ട് സൈറ്റ് seeing  ന്. 300 രൂപ കൊടുത്ത ഒരു ബസ്സിൽ കാററി ഇരുന്നു, ഞാൻ ആയിരുന്നു first. പിന്നെ വന്നവർ ഒക്കെ കുറെ വയസായ ആൾക്കാരും couples ഉം. Complete അമ്പലങ്ങൾ cover ചെയ്യാൻ ആണ് പരിപാടി. എന്റെ അടുത്ത വയസായ ഒരു ഒറീസ്സക്കാരൻ ആയിരുന്നു, അയാൾക് ഹിന്ദിയും അറിയില്ല എനിക്ക് odiya യും അറിയില്ല. Full day അയാൾക്കൊപ്പം.

Friday, July 8, 2016

Keralamkund waterfall - Malapuram



മലപ്പുറം ജില്ലയിലെ മലയോരമേഖലയായ കരുവാരകുണ്ടിലെ കല്‍കുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇപ്പോൾ കൂടുതലും വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്. തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല.
ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. 


കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാര്‍ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കല്‍കുണ്ട് അട്ടിയില്‍ എത്തിയാല്‍ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നു. ഇവിടെവാഹനം നിര്‍ത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം. ടാര്‍ ചെയ്ത റോഡ്കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തില്‍ നിന്നും വെള്ള താഴേക്ക് പതിക്കുന്നു.

സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. ഒലിപ്പുഴ ആരംഭിക്കുന്നതുംഇവിടെ നിന്നാണ്. ഊട്ടിയോട് സമാനമായകാലാവസ്ഥയാണ് ഇവിടെ. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമടക്കുകള്‍ നിറഞ്ഞഈ സ്ഥലം സൈലന്റ് വാലിയോട് തൊട്ടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പലതരത്തിലുള്ള പച്ചമരുന്നുകളും ഇവിടെ ഉണ്ട്. ഇവിടുത്തെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും പഴമക്കാര്‍ പറയുന്നു. വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റര്‍ പോയാല്‍ നട്്‌മെഗ് വാലിയില്‍ എത്താം. 


ജാതികൃഷിയുള്ളതിനാലാണ് ഇവിടെ നട്‌മെഗ് വാലി എന്നു പറയുന്നത്. വലിയപാറയില്‍ കാടിന്റെ നിശബ്്ദത നുകര്‍ന്ന്ഇരിക്കാം. ജാതി, റബര്‍, കൊക്കൊഎന്നിവയാണ് പരിസര പ്രദേശങ്ങളില്‍ കൃഷിചെയ്തിരിക്കുന്നത്. കല്‍കുണ്ട് റോഡില്‍ നിന്നും റോഡ് മാര്‍ഗവും വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ പറ്റും. വെള്ളച്ചാട്ടത്തിന്റെ300 മീറ്റർ അടുത്തുവരെ റോഡ് മാർഗ്ഗം എത്താം.

Courtesy: സഞ്ചാരി

Kattikayam Waterfall - Kottayam





അധികം ആർക്കും അറിയാത്ത ഒരു അടിപൊളി വെള്ളച്ചാട്ടമുണ്ടെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞപ്പോ തോർത്തെടുത്ത് നേരേ പുറപ്പെട്ടതാ കുളിക്കാനായി .. ദേണ്ടടാ... അവിടെ ചെന്നപ്പോ സഞ്ചാരിയിൽ ഈ വെള്ളച്ചാട്ടത്തിനേ കുറിച്ച് പോസ്റ്റ് കണ്ടിട്ട് കുറേ സഞ്ചാരികൾ അവിടെ കിടന്നു അർമ്മാദിക്കുന്നു. ഞങ്ങൾ ശരിക്കും പ്ലിങ്ങി.. ഞങ്ങളെ കൂട്ടികൊണ്ടുവന്നർ അതിനേക്കാൾ ചമ്മി. ഞങ്ങൾ വിചാരിച്ചത് ഞങ്ങൾ മാത്രമേ അവിടെ കുളിക്കാൻ ഉണ്ടാവുകയുള്ളൂ എന്നാ .. എല്ലാം വെറുതേയായി.😉
പിന്നെ ഒന്നും നോക്കിയില്ല ചമ്മലൊക്കെ അവിടെ അഴിച്ച് വെച്ച്‌ ശശോദേന്ന് നീട്ടി വിളിച്ച് ഒറ്റച്ചാട്ടമായിരുന്നു. ഹായ് അടിപൊളി.. നല്ല തണുത്ത വെള്ളം ഒന്നും പറയാനില്ല.. അത്രയ്ക്ക് അടിപൊളി വെള്ളച്ചാട്ടം.
പല വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന വെള്ളച്ചാട്ടങ്ങൾ കുറവാണ് ..
നീന്താൻ അറിയുന്നവർക്ക് ഒരു റിസ്കും ഇല്ലാതേ ഇവിടെ ഇറങ്ങാം ...
ഡയലോഗടിച്ച് ഡയലോഗടിച്ച് ആ വെള്ളച്ചാട്ടത്തിൻ്റെ പേരും മറന്ന് പോയല്ലോ കർത്താവേ..😟.. ശ്ശോ ...
ആ കിട്ടിപോയ്..😃കട്ടിക്കയം ഇതാണ് വെള്ളച്ചാട്ടത്തിൻ്റെ പേര് .. മേച്ചാൽ എന്ന സ്ഥലത്താ ഈ വെള്ളച്ചാട്ടം.
മേച്ചാൽ എത്തണമെങ്കിൽ മേലുകാവ് എത്തണം. മേലുകാവ് എത്തണമെങ്കിൽ കാഞ്ഞിരംകവല എത്തണം. കാഞ്ഞിരം കവല എത്തണമെങ്കിൽ മുട്ടം എത്തണം മുട്ടം എത്തണമെങ്കി തൊടുപുഴയെത്തണം. തൊടുപുഴ എത്തണമെങ്കിൽ ആരോടെങ്കിലും ചോദിച്ചാൽ മതി.😃
NB: മേച്ചാലിൽ നിന്ന് വെള്ളച്ചാട്ടം കണ്ടു പിടിക്കണമെങ്കിൽ ഇച്ചിരി നടക്കാനുണ്ട് .. അതു മാത്രമല്ല പരിസരവാസികളുടെ സഹായവും ചിലപ്പോ വേണ്ടി വരും .. പിന്നേ ഇങ്ങോട്ടുള്ള കയറ്റവും ഇറക്കവും ഇച്ചിരി പാടാ ..

Courtesy: സഞ്ചാരി

Monday, June 6, 2016

8 Things You Should Never Do In Goa!




Explore Goa On A The roads around Baga and Candolim are a riot with vacationers and locals zooming around on their two-wheelers. Getting a two-wheeler on rent in Goa is the easiest thing ever. The petrol rates in Goa are cheap too! Ideal, isn't it? 

HolidayIQ Traveller Sankit says, “Fun place, good location you can go to places by renting a two wheeler. It costs about 200/- off season price. Pay for your own petrol very useful to travel around Goa.”

2. Don't Be All Susegad. Try Water Sports


Water sports skim the waves. Surf the seas. Float across the skies. The fabulous golden Goan coast is sprinkled with water sports excitements from windsurfing to paragliding.

HolidayIQ Traveller Sidharth Sharma says, “Goa is for beautiful beaches and water sports. One thing which I would like to advice the travellers is to carry sunscreen to avoid tanning. Para-sailing and water-riding are thrilling. Adds HolidayIQ Traveller Vivek Gupta, “Activities such as parasailing, water sports, banana ride, bumpy ride and dolphin cruises are available."

3. Discover Goan Food Beyond Beach Shacks! Take A Spice Plantation Tour 


Had enough of the middling food served at most beach shacks? It's time to discover what Goan food is really about. Several spice plantations clustered around Ponda in South Goa offer an introductory tour, followed by a traditional lunch.

HolidayIQ Traveller Sagar says, “Savoi plantations in Goa is really a good place to visit in Goa during monsoons. You get real good authentic goan food which are served in earthen pots. It is a heavenly experience. You are served food amidst the plantations.”

4. Don’t Restrict Yourself To Clubs & Bars! Experience Goa's Legendary Open-Air Parties


No stay in Goa would be complete without a trip to the open air parties. Visit Hill Top on a Sunday for its legendary parties that kick off at 5pm or take a trip to Club Cubana, situated between Baga and Anjuna in the Arpora Hill. Also visit, Shiva Valley, another big one for Psy Trance.

HolidayIQ Traveller Shivam Gupta says, "Anjuna is famous for its crazy trance parties overlooking the beach and for its flea market. The beach itself is not very charming but there are parties/events always going on at some shack or the other. The most famous places here are Curlies, Shiva Valley and UV bar. The sundowner parties at UV bar are simply fabulous and have great music.”

5. Shopping? Don’t Picture Air Conditioned Malls. Just Flock To Goa’s Flea Market


Don’t picture air conditioned malls or shopping for designer brands, instead you think of flea markets and local markets, artifacts, trinkets and mementos that just scream the essence of Goa and it’s beach culture! Visit Anjuna Flea Markets on Wednesdays, Mapusa Market On Fridays and Calangute or Baga Market on Saturdays.

HolidayIQ Traveller Shivam Gupta says, “If you are here on a Wednesday, you should check out the flea market. It has got loads of kitschy stuff at dirt cheap prices.”

6. Forget Tourist-Choked Beaches! Explore Beautiful Architecture


Forget the beautiful Goan beaches. Driving through the paths dotted with ancient Portuguese villas and hillocks. Explore the charming architecture and distinct 'sussegado' vibe.

HolidayIQ Traveller Nishitha K N says, “Goa has beautiful churches and architecture. Our Lady of Immaculate Conception, Panjim: Our Lady of Immaculate Conception is a church in Goa. This church is amazing, architecture of this church is awesome. Everyone will like this church. Our Lady of Immaculate Conception church is very well maintained and it is also walk able distance from panaji. This church is a must visit place. I will recommend this place to everyone.”

7. Don’t Visit Goa In December! Explore It During Monsoon


Forget the sunburn! Goa during monsoons, or the 'off season', as many like to call it is also a great time to avoid the throng of tourists and enjoy Goa at a leisurely pace. What’s more, you can even secure great deals on Goa hotels! 

HolidayIQ Traveller Rutavi Mehta says, “Goa is best during off-season if you want to be away from those party animals. I have always visited Goa during off-season and you get quality international travellers who come to spend their peaceful time and it is not overpriced. Every hotel and shack are priced economically during the this season. Visit beaches like Morjem, Anjuna and the Apliem Lake area of Arambhol Beach.”

8. Don’t Book Your Stay In Luxury Hotels! Live Like a Hippie In Beach Shacks

Ditch the luxuries and stay like a hippie in one of the beach shacks in Goa. Live in tents or room carved in hills!

HolidayIQ Traveller Megha says, “Tantra is a beautiful place. It is actually built on bamboos. You have bamboo stairs to reach your room and each room too is made by tying bamboos and bedsheets. Stay at Tantra is an experience in itself. The place has amazing tandoori food. The kababs and biryani are a must have. They serve hookah too. They have shack arrangements for outsiders. Tantra has amazing crowd. If you are the backpacker type you will find a lot of backpackers staying from all across the world. The place is not expensive. Do not forget to party at Curlies in the evening when you stay at Tantra, Anjuna.”

Source : http://www.holidayiq.com

Thursday, June 2, 2016

Low cost foreign trip




പല ലോകരാജ്യങ്ങളുടെ നാണയങ്ങളെക്കാള്‍ മൂല്യമുള്ളത് തന്നെയാണ് ഇന്ത്യന്‍ രൂപയും. ഇതാ രൂപയ്ക്ക് മൂല്യമേറിയ ചില രാജ്യങ്ങളെ പരിചയപ്പെടാം. പണച്ചിലവില്ലാതെ ഈ രാജ്യങ്ങളിലെ യാത്രകള്‍ അടിച്ചുപൊളിക്കാം
1. വിയറ്റ്‌നാം
1 ഇന്ത്യന്‍ രൂപ = 333.94 ഡോംഗ്
വിയറ്റ്‌നാം
തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് വിയറ്റ് നാമിലേത്. ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്‍ഷിക്കും. കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍. യുദ്ധമ്യൂസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്‍ഷണങ്ങള്‍. വിയറ്റ്‌നാമില്‍ എത്തി ഒരു രൂപ അവിടുത്തെ കറന്‍സിയായ ഡോംഗുമായി മാറ്റുമ്പോള്‍ കിട്ടുക 333.94 ഡോംഗാണ്.
2. ബെലാറുസ്
1 ഇന്ത്യന്‍ രൂപ = 294.96 ബെലാറുസ് റൂബിള്‍
ബെലാറുസ്
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ബെലാറുസ്. തടാകങ്ങളും വനങ്ങളും നിറഞ്ഞ ഇവിടെ ഇന്ത്യന്‍ രൂപയുമായി നിങ്ങള്‍ പോയാല്‍ വലിയ സമ്പന്നനായി എന്ന് നിങ്ങള്‍ക്ക് തോന്നാം.
3. ഇന്തോനേഷ്യ
1 ഇന്ത്യന്‍ രൂപ = 202.66 രുപയ്യ
ഇന്തോനേഷ്യ
ദ്വീപുകളുടെ നാട്. ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും. ഇന്ത്യക്കാര്‍ക്ക് ഇവിടെ ‘ഫ്രീ വിസ ഓണ്‍ അറൈവല്‍ ‘ ലഭിക്കും ,അതായത് അധികം ചെലവിടാതെ തന്നെ നമുക്ക് യാത്ര ആസ്വദിക്കാം. ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്. നമ്മുടെ ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ ഇവിടുത്തെ കറന്‍സിയായ രുപയ്യ 202.66 കിട്ടും.
4. പരാഗ്വായ്
1 ഇന്ത്യന്‍ രൂപ = 85.29 ഗ്വാരാനി
പരാഗ്വായ്
ഒരു പരാഗ്വായ് കറന്‍സിയായ ഗ്വാരാനി നമ്മുടെ 0.014 രൂപയ്ക്ക് തുല്യമാണ്. അതായത് ഒരു രൂപയേക്കാള്‍ താഴെ. ഇവിടുത്തെ താമസവും ഭക്ഷണവും വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കും.
5. കംബോഡിയ
1 ഇന്ത്യന്‍ രൂപ = 60. 73 റില്‍
കംബോഡിയയിലെ താ പ്രോഹ് ക്ഷേത്രം
ഒഴുകി നടക്കുന്ന ഗ്രാമങ്ങളും, ജലാശയങ്ങളുമാണ് കമ്പോഡിയയുടെ പ്രത്യേകത. അങ്കോര്‍ വാട്ട് എന്ന വലിയ ശിലാനിര്‍മ്മിത ക്ഷേത്രത്തിന്റെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. ഇവിടത്തെ രാജകൊട്ടാരം ,ദേശീയ മ്യുസിയം , പൗരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് പ്രധാന ആകര്‍ഷണങ്ങള്‍ . പാശ്ചാത്യര്‍ക്കിടയിലും കമ്പോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. അവധിക്കാലം ചെലവഴിക്കാന്‍ ഏറെ യോജിച്ച സ്ഥലമാണ് കമ്പോഡിയ. അംഗോര്‍ നഗരത്തിന്റെ ഭംഗി ആസ്വദിക്കാതെ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും മടങ്ങാനാവില്ല. ഒരു കംബോഡിയ കറന്‍സിയായ റില്‍ അടിസ്ഥാനപരമായ 0.015 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതായത് ഒരു ഇന്ത്യന്‍ രൂപ റില്‍ ആക്കിയാല്‍ 60.73 റില്‍ ലഭിക്കും.
6. മംഗോളിയ
1 ഇന്ത്യന്‍ രൂപ = 29.67 ടുഗ്രിക്
മംഗോളിയയിലെ മനോഹര പ്രകൃതി ദൃശ്യം
ഇന്ത്യന്‍ രൂപ കൊണ്ട് പോക്കുന്നവര്‍ സമ്പന്നരാക്കുന്ന മറ്റൊരു വിദേശരാജ്യമാണ് മംഗോളിയ. ഇവിടെ ഇന്ത്യന്‍ രൂപയ്ക്ക് 29.67 മംഗോളിയ കറന്‍സിയായ ടുഗ്രിക് ലഭിക്കും.
7. കോസ്റ്റാറിക്ക
1 ഇന്ത്യന്‍ രൂപ = 7.97 കോളണ്‍സ്
കോസ്റ്റാറിക്കയിലെ ഒരു മനോഹര ദൃശ്യം
ഒരു ഇന്ത്യന്‍ രൂപ നല്‍ക്കിയാല്‍ 7.87 കോസ്റ്റാറിക്ക കറന്‍സിയായ കോളണ്‍സ് ലഭിക്കും. ദ്വീപുകളുടെ പറുദീസ ആയ ഇവിടം എന്തുകൊണ്ടും ഏറെ ആസ്വാദകരമായിരിക്കും.
8. ഹംഗറി
1 ഇന്ത്യന്‍ രൂപ = 4.19 ഫോറിന്റ്
ഹംഗറി
നേപ്പാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്. റോമന്‍ തുര്‍കിഷ് സംസ്‌കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്‌കാരം.ഇവിടത്തെ കോട്ടകളും പാര്‍ക്കുകളും തീര്ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ഇവിടെക്കുള്ള യാത്രാനിരക്കും വളരെ ടെലവ് കുറവാണ്.
9. ശ്രീലങ്ക
1 ഇന്ത്യന്‍ രൂപ = 2.20 ശ്രീലങ്കന്‍ രൂപ
ശ്രീലങ്ക
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മരതക ദ്വീപ്, പ്രകൃതി ഭംഗി ആവോളമുള്ള സിംഹള നഗരം ശ്രീലങ്ക കാണാന്‍ കാരണങ്ങള്‍ ഏറെയാണ്. വലുപ്പത്തില്‍ കേരളത്തേക്കാള്‍ ചെറുതാണ് ഈ രാജ്യം . മനസ്സ് വച്ചാല്‍ രാജ്യം മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഒന്നര ദിവസം തന്നെ അധികമാണ്. കടല്‍ത്തീരങ്ങള്‍, മലകള്‍ , പച്ചപ്പ്, സിഗിരിയ കൊട്ടാരം ഉള്‍പ്പെടെ ചരിത്രസ്മാരകങ്ങള്‍ എല്ലാംകൊണ്ടും ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറിക്കഴിഞ്ഞു. ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും കൂടെ ആകുമ്പോള്‍ പിന്നെ പറയണ്ട. ഇന്ത്യയോടു ചേര്‍ന്നു കിടക്കുന്ന ഈ രാജ്യം സന്ദര്‍ശിക്കാതെ പോയാല്‍ അതൊരു തീരാ നഷ്ടം തന്നെയാകും.
10. ഐസ്ലാന്റ്
1 ഇന്ത്യന്‍ രൂപ = 1.84 ഐസ്ലാന്റിക് ക്രോണ
ഐസ്ലാന്റ്
ഈ ദ്വീപരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. ‘ വടക്കന്‍ വെളിച്ചങ്ങള്‍ ‘ അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസം കാണുവാന്‍ മറക്കല്ലേ.
11. നേപ്പാള്‍
1 ഇന്ത്യന്‍ രൂപ = 1.60 നേപ്പാളീസ് റുപ്പീ
നേപ്പാള്‍
ഷെര്‍പകളുടെ നാട്. എവറസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും നേപ്പാളിലാണ് .മലകയറാന്‍ ആഗ്രഹമുള്ളവര്‍ ലോകമെമ്പാട് നിന്നും ഇവിടെയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാര്‍ക്കാണെങ്കില്‍ നേപ്പാളില്‍ വരാന്‍ വിസയും ആവശ്യമില്ല. ഇന്ത്യന്‍ കറന്‍സിയുമായി പോയാല്‍ വലിയ ഡിസ്‌കൗണ്ടുകള്‍ ഉള്ളതുപൊലെ നിങ്ങള്‍ക്ക് തോന്നാം.
12. പാകിസ്താന്‍
1 ഇന്ത്യന്‍ രൂപ = 1.56 പാകിസ്താനീ റുപ്പീ
ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ് പാകിസ്താനീ റുപ്പീക്ക് എന്ന കാര്യം അറിയാമോ. ഭീമമായ വിത്യാസം നിലനില്‍ക്കുന്നിലെങ്കിലും ഇന്ത്യന്‍ കറന്‍സിയുമായി പാകിസ്താനില്‍ പോയാല്‍ വളരെ മിതമായ നിരക്കില്‍ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കും.

Wednesday, June 1, 2016

To Bangkok / Pattaya




ബാങ്കോക്ക് & പട്ടായ


ഇന്ത്യയിൽ നിന്ന് വളരേ ചിലവ് കുറവിൽ പോകാവുന്ന സ്ഥലമായിട്ടു കൂടി മറ്റുള്ളവരുടെ വിവരണം കേട്ട് പേടിച്ചിരിക്കുന്നവരാണ് യാത്രക്കാരിൽ അധികവും.തായ്ലൻറിനേക്കുറിച്ചും, അവിടെ വരാനുള്ള ചിലവിനേക്കുറിച്ചും ചെറിയൊരു വിവരണം തരാം..
നാം ചിന്തിക്കുന്ന പോലെ തായ്‌ലൻറ് പോകാൻ " ചെറിയൊരു തുകയായ 70000 ഓ 50000 " ഒന്നും വേണ്ട. ഇവിടെ നിന്നുള്ള ആളുകൾക്ക് ചെറിയ ചിലവിൽ തായ്ലൻറ് പോയി വരാം..

യാത്ര: ഫ്ലൈറ്റ്
നേരത്തേ തായ്‌ലന്റിൽ പോകാൻ കേരളത്തിൽ നിന്നും പോകുന്നവർക്ക് കൊളംബോ, അല്ലെങ്കിൽ കോലാലംപൂരോ വഴി കറങ്ങി പോവേണ്ടിയിരുന്നു.ഇപ്പോൾ നമ്മുടെ സ്വന്തം കൊച്ചിയിൽ നിന്നും ഡയറക്ട് ഫ്ലൈറ്റ് ലഭിക്കും, ജൂലൈ മാസത്തെ ടിക്കറ്റ് ഇപ്പോൾ വെറും 3500 രൂപയേ ഉള്ളൂ (ജൂലൈവരേ കാക്കണമെന്നില്ലാ, ചില വ് കുറഞ്ഞ ടിക്കറ്റ് എപ്പോൾ വേണമെങ്കിലും ലഭ്യമാണ്), നരത്തേ കൊളംബോ വഴി 22000 ചിലവ് വരുന്ന സ്ഥാനത്താണ് ഇത്.കൊച്ചിയിൽ നിന്നും വിമാനം ഇറങ്ങുന്നത് ഡോൺമുയാങ്ങ് എന്ന എയർപ്പോട്ടിലാണ്, സഞ്ചാരികൾക്ക് ഇവിടെ വരുന്ന ഒരു വലിയ നഷ്ടമുണ്ട് ബാങ്കോക്കിലെ സുവർണ്ണ ഭൂമി എന്ന കിടിലൻ എയർപ്പോർട്ടിൽ ഇറങ്ങാൻ പറ്റാത്തതിലുള്ള നഷ്ടം.. പക്ഷെ ഡോൺ മുയാങ്ങ് സ്ഥിതി ചെയ്യുന്നത് ബാങ്കോക്ക് എയർപോർടിൽ നിന്നും കേവലം പത്തോ, പതിനഞ്ചോ കിലോമീറ്ററുകൾക്ക് അകത്താണ്.
വിസ: ഇന്ത്യയിൽ നിന്നുള്ളവർക്ക് തായ്ലാന്റിലെ എത് എയർപ്പോർട്ടിലും വിസാ ഓൺ അറൈവൽ ലഭ്യമാണ്.. 

വാഹനം:
തായ്ലൻ റിലെ ട്രാൻസ്പോർട്ടേഷൻ വളരേ ചിലവ് കുറഞ്ഞതാണ് സഞ്ചാരികൾക്കായി സിറ്റി കറങ്ങാൻ ഫ്രീ ബസ് സർവ്വീസ് വരേ ഉണ്ട്, പ്രൈവസി ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ ഓൺലൈൻ ടാക്സി കിട്ടും. അഞ്ചാറ് ആളുകളുണ്ടെങ്കിൽ വണ്ടി റെൻറ്റിന് എടുക്കുന്നതാണ് ലാഭം.

താമസം:
താമസിക്കുവാനുള്ള ബഡ്ജറ്റ് ഹോട്ടലുകൾ തായ്ലാന്റിൽ ലഭ്യമാണ്, പക്ഷെ നിങ്ങൾ റോയൽറ്റി ഫീൽ ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കഴിവതും ബാങ്കോക് ,സുകുംവിത്തിലുള്ള 5 സ്റ്റാർ ഹോട്ടലുകളെ ആശ്രയിക്കുക.ഇന്ത്യൻ കറൻസി 1000 രൂപക്ക് പ്രീമിയം റൂം കൊടുക്കുന്ന ഒരു മലയാളി ഉണ്ട് ബാങ്കോക്കിൽ. അദ്ദേഹത്തിന്റെ ഹോട്ടൽ സുകുംവിത്തിൽ നിന്നും ചെറിയൊരു ദൂരമേ ഉള്ളൂ, ആവശ്യക്കാരുണ്ടെങ്കിൽ പറഞ്ഞാൽ നമ്പർ തരാം.

കറൻസി:
കഴിവതും കറൻസി അവിടെ ചെന്നിട്ട് മാറാൻ നോക്കുക ലാഭം അതാണ്

യാത്ര 2:
ബാങ്കോക്കിൽ നിന്ന് പട്ടായ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലൈറ്റും ലഭ്യമാണ് നേരത്തേ ബുക്ക് ചെയ്താൽ ഇന്ത്യന്റെ 2500 ചിലവുള്ളൂ..
കാറിനു പോകുന്നവർക്ക് ട്രാഫിക്കിന്റെ അവസ്ഥ പോലെ അഞ്ചോ ,ആറോ മണിക്കൂറുകൾ എടുക്കാം..

പാക്കേജുകൾ: 
കഴിവതും പാക്കേജുകൾ നിങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നോ, താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ട്രാവൽസുകളിൽ നിന്നോ ബുക്ക് ചെയ്യുക. ഇടനിലക്കാരെ ഒഴിവാക്കിയാൽ യാത്ര വളരേ ലാഭകരമായിരിക്കും.
ടെമ്പിൾ ടൂർ, ഫ്ലോട്ടിങ്ങ് മാർക്കറ്റ് ടൂർ, സിറ്റി ടൂർ എന്നിവ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കുക, വേണമെങ്കിൽ നിങ്ങൾക്കിണങ്ങുന്ന സ്ഥലങ്ങൾ ഗൂഗിളിൽ തെരഞ്ഞ് കണ്ടെത്തുക.

ഭക്ഷണം:
ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾ അവിടെ ഉണ്ട്, എന്നിരുന്നാലും രുചികരമായ സീഫുഡ്ഡിന്റെ കേന്ദ്രമാണ് തായ്‌ലാന്റ്, ന്യായമായ വിലയിൽ ലഭ്യവുമാണ്.പിന്നെ പാമ്പ്, തേൾ ,പുഴു, വണ്ട് എല്ലാം അവിടെ കിട്ടും; ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം നോക്കിത്തന്നെ തിന്നാൻ മറക്കരുത്.പിന്നെ ഒരു കാര്യം അവിടെ കിട്ടുന്ന 'തൊമ്മ്യൂമ് സൂപ്പ്"ഒരിക്കലും മിസ്സ് ചെയ്യരുത്.

ബീച്ച്:
ക്രിസ്റ്റൽ ക്ലിയർ വാട്ടറിൽ നീരാടണമെങ്കിൽ പട്ടായക്ക് വിട്ടോ,
പട്ടായക്ക് അടുത്തടുത്തായി ഒരുപാട് ബീച്ചുകൾ ഉണ്ട് കോറൽ ഐലന്റിൽ ഉറപ്പായും പോകാൻ ശ്രമിക്കുക; വാട്ടർ റൈടുകൾക്കും, സ്കൂബാ ടൈവിഗുകൾക്കുമുള്ള ടിക്കറ്റുകൾ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടെടുക്കുക.

ഈ ഇൻസ്ട്രക്ഷനുകൾ പാലിച്ചാൽ, രണ്ടു പേരടങ്ങുന്ന ടീമിന് 4 ഡേ,5 നൈറ്റ് 25000 രൂപയിൽ കൊള്ളിക്കാം