Friday, July 8, 2016

Kattikayam Waterfall - Kottayam





അധികം ആർക്കും അറിയാത്ത ഒരു അടിപൊളി വെള്ളച്ചാട്ടമുണ്ടെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞപ്പോ തോർത്തെടുത്ത് നേരേ പുറപ്പെട്ടതാ കുളിക്കാനായി .. ദേണ്ടടാ... അവിടെ ചെന്നപ്പോ സഞ്ചാരിയിൽ ഈ വെള്ളച്ചാട്ടത്തിനേ കുറിച്ച് പോസ്റ്റ് കണ്ടിട്ട് കുറേ സഞ്ചാരികൾ അവിടെ കിടന്നു അർമ്മാദിക്കുന്നു. ഞങ്ങൾ ശരിക്കും പ്ലിങ്ങി.. ഞങ്ങളെ കൂട്ടികൊണ്ടുവന്നർ അതിനേക്കാൾ ചമ്മി. ഞങ്ങൾ വിചാരിച്ചത് ഞങ്ങൾ മാത്രമേ അവിടെ കുളിക്കാൻ ഉണ്ടാവുകയുള്ളൂ എന്നാ .. എല്ലാം വെറുതേയായി.😉
പിന്നെ ഒന്നും നോക്കിയില്ല ചമ്മലൊക്കെ അവിടെ അഴിച്ച് വെച്ച്‌ ശശോദേന്ന് നീട്ടി വിളിച്ച് ഒറ്റച്ചാട്ടമായിരുന്നു. ഹായ് അടിപൊളി.. നല്ല തണുത്ത വെള്ളം ഒന്നും പറയാനില്ല.. അത്രയ്ക്ക് അടിപൊളി വെള്ളച്ചാട്ടം.
പല വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന വെള്ളച്ചാട്ടങ്ങൾ കുറവാണ് ..
നീന്താൻ അറിയുന്നവർക്ക് ഒരു റിസ്കും ഇല്ലാതേ ഇവിടെ ഇറങ്ങാം ...
ഡയലോഗടിച്ച് ഡയലോഗടിച്ച് ആ വെള്ളച്ചാട്ടത്തിൻ്റെ പേരും മറന്ന് പോയല്ലോ കർത്താവേ..😟.. ശ്ശോ ...
ആ കിട്ടിപോയ്..😃കട്ടിക്കയം ഇതാണ് വെള്ളച്ചാട്ടത്തിൻ്റെ പേര് .. മേച്ചാൽ എന്ന സ്ഥലത്താ ഈ വെള്ളച്ചാട്ടം.
മേച്ചാൽ എത്തണമെങ്കിൽ മേലുകാവ് എത്തണം. മേലുകാവ് എത്തണമെങ്കിൽ കാഞ്ഞിരംകവല എത്തണം. കാഞ്ഞിരം കവല എത്തണമെങ്കിൽ മുട്ടം എത്തണം മുട്ടം എത്തണമെങ്കി തൊടുപുഴയെത്തണം. തൊടുപുഴ എത്തണമെങ്കിൽ ആരോടെങ്കിലും ചോദിച്ചാൽ മതി.😃
NB: മേച്ചാലിൽ നിന്ന് വെള്ളച്ചാട്ടം കണ്ടു പിടിക്കണമെങ്കിൽ ഇച്ചിരി നടക്കാനുണ്ട് .. അതു മാത്രമല്ല പരിസരവാസികളുടെ സഹായവും ചിലപ്പോ വേണ്ടി വരും .. പിന്നേ ഇങ്ങോട്ടുള്ള കയറ്റവും ഇറക്കവും ഇച്ചിരി പാടാ ..

Courtesy: സഞ്ചാരി

No comments:

Post a Comment